Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Candidates

Kottayam

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ വൈ​​കി​​ല്ല; ച​​ര്‍​ച്ച​​ക​​ള്‍ അ​​ടു​​ത്ത​​യാ​​ഴ്ച

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ റാ​​ലി ജി​​ല്ല​​യി​​ല്‍ എ​​ത്തു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ നി​​ശ്ച​​യി​​ക്കാ​​നും സ്ഥാ​​നാ​​ര്‍​ഥി​​യെ വേ​​ദി​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​മാ​​ണ് തീ​​രു​​മാ​​നം. വി​​ജ​​യ​​സാ​​ധ്യ​​ത മാ​​ത്രം പ​​രി​​ഗ​​ണ​​ന​​യ്‌​​ക്കെ​​ടു​​ത്താ​​ല്‍ മ​​തി​​യെ​​ന്നും ജ​​ന​​പി​​ന്തു​​ണ​​യി​​ല്ലാ​​ത്ത​​വ​​രെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​ക്ക​​രു​​തെ​​ന്നും കേ​​ന്ദ്ര നി​​ര്‍​ദേ​​ശ​​മു​​ണ്ട്.

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വി​​ജ​​യം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഉ​​റ​​പ്പാ​​ക്കാ​​ന്‍ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ല്‍ മ​​ണ്ഡ​​ലം​​ത​​ല യോ​​ഗ​​ങ്ങ​​ള്‍ കൂ​​ടും. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലെ പ​​ഞ്ചാ​​യ​​ത്ത് ഗ്രാ​​മ​​സ​​ഭ​​ക​​ളി​​ല്‍ സ​​ജീ​​വ​​മാ​​യി പ​​ങ്കെ​​ടു​​ക്കാ​​നും വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്‌​​ക​​രി​​ക്കാ​​നും യു​​ഡി​​എ​​ഫ് മെം​​ബ​​ര്‍​മാ​​രോ​​ട് നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​നു ശേ​​ഷം വാ​​ര്‍​ഡ് യോ​​ഗ​​ങ്ങ​​ള്‍ സ​​മ്മേ​​ളി​​ച്ചു പ്ര​​ദേ​​ശി​​ക ത​​ല​​ത്തി​​ല്‍ മു​​ന്ന​​ണി​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തും.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ റാ​​ലി ജി​​ല്ല​​യി​​ല്‍ എ​​ത്തു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ നി​​ശ്ച​​യി​​ക്കാ​​നും സ്ഥാ​​നാ​​ര്‍​ഥി​​യെ വേ​​ദി​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​മാ​​ണ് തീ​​രു​​മാ​​നം. വി​​ജ​​യ​​സാ​​ധ്യ​​ത മാ​​ത്രം പ​​രി​​ഗ​​ണ​​ന​​യ്‌​​ക്കെ​​ടു​​ത്താ​​ല്‍ മ​​തി​​യെ​​ന്നും ജ​​ന​​പി​​ന്തു​​ണ​​യി​​ല്ലാ​​ത്ത​​വ​​രെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​ക്ക​​രു​​തെ​​ന്നും കേ​​ന്ദ്ര നി​​ര്‍​ദേ​​ശ​​മു​​ണ്ട്.

2024 ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​ത് വൈ​​ക്കം അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ്. എ​​ല്‍​ഡി​​എ​​ഫി​​ലെ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ യു​​ഡി​​എ​​ഫി​​ലെ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​നെ​​ക്കാ​​ള്‍ 5196 വോ​​ട്ടു​​ക​​ള്‍ അ​​ധി​​കം നേ​​ടി. എ​​ന്‍​ഡി​​എ​​യി​​ല്‍ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി 27,515 വോ​​ട്ടു​​ക​​ള്‍ നേ​​ടി. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ആ​​കെ വോ​​ട്ടു​​ക​​ളി​​ല്‍ എ​​ല്‍​ഡി​​എ​​ഫി​​നു മു​​ന്‍​തൂ​​ക്കം ല​​ഭി​​ച്ച​​ത് വൈ​​ക്ക​​ത്തു മാ​​ത്ര​​മാ​​ണ്.

കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​ബ്ലി മ​​ണ്ഡ​​ലം മാ​​വേ​​ലി​​ക്ക​​ര ലോ​​ക്സ​​ഭാ​​മ​​ണ്ഡ​​ല പ​​രി​​ധി​​യി​​ലാ​​ണ്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൂ​​ഞ്ഞാ​​ര്‍ അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ങ്ങ​​ള്‍ പ​​ത്ത​​നം​​തി​​ട്ട ലോ​​ക്‌​​സ​​ഭ​​യി​​ലും. പു​​തു​​പ്പ​​ള്ളി, പാ​​ലാ, കോ​​ട്ട​​യം, ഏ​​റ്റു​​മാ​​നൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം അ​​സം​​ബ്ലി സീ​​റ്റു​​ക​​ള്‍ കോ​​ട്ട​​യം ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും. ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​വി​​ധ അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ മു​​ന്നു മു​​ന്ന​​ണി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും നേ​​ടി​​യ വോ​​ട്ടു​​നി​​ല ചു​​വ​​ടെ.

ച​​ങ്ങ​​നാ​​ശേ​​രി: യു​​ഡി​​എ​​ഫ്- 54,843 എ​​ല്‍​ഡി​​എ​​ഫ്-38,393, എ​​ന്‍​ഡി​​എ-14,276. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: യു​​ഡി​​എ​​ഫ്- 50,705 എ​​ല്‍​ഡി​​എ​​ഫ്- 40,905 എ​​ന്‍​ഡി​​എ-30,013. പൂ​​ഞ്ഞാ​​ര്‍: യു​​ഡി​​എ​​ഫ്-51,932 എ​​ല്‍​ഡി​​എ​​ഫ്-39,322 എ​​ന്‍​ഡി​​എ-27,053. കോ​​ട്ട​​യം: യു​​ഡി​​എ​​ഫ്- 52,255 എ​​ല്‍​ഡി​​എ​​ഫ്-39,830, എ​​ന്‍​ഡി​​എ-22,505. പു​​തു​​പ്പ​​ള്ളി: യു​​ഡി​​എ​​ഫ്-59,077 എ​​ല്‍​ഡി​​എ​​ഫ്-31,974, എ​​ന്‍​ഡി​​എ-21,915. കോ​​ട്ട​​യം: യു​​ഡി​​എ​​ഫ്-46,644 എ​​ല്‍​ഡി​​എ​​ഫ്-31,804 എ​​ന്‍​ഡി​​എ- 24,214. ഏ​​റ്റു​​മാ​​നൂ​​ര്‍: യു​​ഡി​​എ​​ഫ്-46,871 എ​​ല്‍​ഡി​​എ​​ഫ്-37,261 എ​​ന്‍​ഡി​​എ-24,412. വൈ​​ക്കം: യു​​ഡി​​എ​​ഫ്- 40,066 എ​​ല്‍​ഡി​​എ​​ഫ്-45,262 എ​​ന്‍​ഡി​​എ- 27,515.
നി​​ല​​വി​​ല്‍ കോ​​ട്ട​​യം, ക​​ടു​​ത്തു​​രു​​ത്തി, പാ​​ലാ, പു​​തു​​പ്പ​​ള്ളി അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് യു​​ഡി​​എ​​ഫി​​നു​​ള്ള​​ത്. കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നും ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ മോ​​ന്‍​സ് ജോ​​സ​​ഫും പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​നും പാ​​ലാ​​യി​​ല്‍ മാ​​ണി സി. ​​കാ​​പ്പ​​നും വീ​​ണ്ടും മ​​ത്സ​​രി​​ക്കും.

എ​​ല്‍​ഡി​​എ​​ഫി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ജോ​​ബ് മൈ​​ക്കി​​ളും ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ വി.​​എ​​ന്‍. വാ​​സ​​വ​​നും പൂ​​ഞ്ഞാ​​റി​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ എ​​ന്‍. ജ​​യ​​രാ​​ജും വീ​​ണ്ടും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​കും.

ച​​ങ്ങ​​നാ​​ശേ​​രി, ഏ​​റ്റു​​മാ​​നൂ​​ര്‍ സീ​​റ്റു​​ക​​ള്‍ കോ​​ണ്‍​ഗ്ര​​സ് ഏ​​റ്റെ​​ടു​​ത്ത് പൂ​​ഞ്ഞാ​​ര്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​നു ന​​ല്‍​ക​​ണ​​മെ​​ന്ന് കോ​​ണ്‍​ഗ്ര​​സി​​ല്‍ അ​​ഭി​​പ്രാ​​യ​​മു​​ണ്ട്. എ​​ന്നാ​​ല്‍ ഇ​​തി​​നോ​​ട് ജോ​​സ​​ഫ് വി​​ഭാ​​ഗം യോ​​ജി​​ക്കു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ ത​​വ​​ണ പ​​രാ​​ജ​​യം സം​​ഭ​​വി​​ച്ച​​തി​​ല്‍ യു​​ഡി​​എ​​ഫി​​ന് വി​​ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ള സീ​​റ്റു​​ക​​ള്‍ തി​​രി​​കെ പി​​ടി​​ക്കാ​​ന്‍ ജ​​ന​​പി​​ന്തു​​ണ​​യു​​ള്ള​​വ​​രെ ക​​ണ്ടെ​​ത്താ​​നാ​​ണ് തീ​​രു​​മാ​​നം.

Latest News

Up